ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20; ടിക്കറ്റ്‌ വിറ്റുതീരുന്നത്‌ അതിവേഗത്തിൽ

ഇന്ത്യ–- – ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റിന്റെ കുറഞ്ഞ നിരക്കുള്ള ടിക്കറ്റ്‌ വിറ്റുതീരുന്നത്‌ അതിവേഗത്തിൽ. 1500 രൂപയുടെ ടിക്കറ്റുകൾ ഇനി ശേഷിക്കുന്നത്‌ 5000 മാത്രം. രണ്ട് ദിവസത്തിനുള്ളിൽ 15,929 ടിക്കറ്റാണ്‌ ആകെ വിറ്റത്‌.

വിദ്യാർഥികൾക്ക്‌ 750 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. പവിലിയന് 2750, കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. www.paytminsider.in വഴി ടിക്കറ്റെടുക്കാം.

സംശയങ്ങൾക്ക് help@insider.in മെയിലിൽ ബന്ധപ്പെടാം. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാൻ കഴിയും. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ 28നാണ്‌ മത്സരം. ഇരുടീമും 26ന്‌ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News