തിരുവല്ലയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

പത്തനംതിട്ട തിരുവല്ലയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ  ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സ്കൂൾ  ഹോസ്റ്റലിലെ സീനിയർ വിദ്യാർത്ഥികൾക്ക് എതിരെയാണ് തിരുവല്ല പോലീസിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

തിരുവല്ലയിലെ എയ്ഡഡ് ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 12 കാരനായ വിദ്യാർഥിയെ  15 കാരായ രണ്ട് സീനിയർ വിദ്യാർത്ഥികൾ സ്കൂൾ ഹോസ്റ്റലിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആണ്പരാതി.

ഓണ അവധിക്ക് വീട്ടിലെത്തിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ അസ്വാഭാവികമായ  രീതിയിൽ മുറിവുകൾ കണ്ടതായും രക്ഷിതാക്കൾ ആരോപിക്കുന്നു. തുടർന്ന് വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് മാറണമെന്നും ആവശ്യപ്പെട്ടതായി കുട്ടിയുടെ മാതാവ് പറഞ്ഞു.

ഓണാവധിക്ക് ശേഷം കുട്ടിയെ മാതൃസഹോദര വീട്ടിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ തന്നെ ആവശ്യപ്രകാരം ആയിരുന്നു ഈ നടപടി. തുടർന്ന് മാതാവിന്റെ സഹോദരിയോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് മാതാപിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകിയത്.

പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേൽ പോലീസ് നടപടി ആരംഭിച്ചു. കേസിൽ വിശദമായ റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News