Actress attacked case: നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്സിലെ(Actress attacked case) കോടതി മാറ്റ ഹര്‍ജിയില്‍ അതിജീവിതക്ക് തിരിച്ചടി. പ്രത്യേക കോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റിയ നടപടി ഹൈക്കോടതി ശരിവച്ചു. ജഡ്ജി ഹണി എം വര്‍ഗ്ഗീസ് തന്നെ തുടര്‍ന്നും കേസ് പരിഗണിക്കും. ജഡ്ജിയില്‍ വിശ്വാസമില്ലെന്ന നടിയുടെ വാദം സിംഗിള്‍ ബഞ്ച് അംഗീകരിച്ചില്ല.

പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷന്‍സ് കോടതി ജഡ്ജിയായതോടെയായിരുന്നു കേസ് സെഷന്‍സിലേക്ക് മാറ്റിയത്. ഇതിനെതിരെയായിരുന്നു അതിജീവിതയുടെ ഹര്‍ജി . സെഷന്‍സിലേക്ക് കേസ് മാറ്റിയ നടപടി റദ്ദാക്കി പ്രത്യേക കോടതിയില്‍ തന്നെ കേസ് തുടരണം എന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഹരജിയില്‍ വിശദമായ വാദം കേട്ടശഷമാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ച് ആവശ്യം തള്ളിയത്.

പ്രത്യേക കോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ നടപടി സിംഗിള്‍ ബഞ്ച് ശരിവച്ചു. വിചാരണ സെഷന്‍സ് കോടതിയില്‍ തുടരും. ഹണി എം വര്‍ഗ്ഗീസ് തന്നെ തുടര്‍ന്നും കേസില്‍ വിചാരണ നടത്തും. ജഡ്ജിയില്‍ വിശ്വാസമില്ലെന്ന നടിയുടെ വാദവും വിചാരണ ഉപദ്രവമായി മാറിയെന്ന നടിയുടെ വാദവും കോടതി അംഗീകരിച്ചില്ല. വനിതാജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചതാണെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

വിധിയുടെ വിശദാശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന നടിയുടെ ആവശ്യവും കോടതി നിരാകരിച്ചു. അങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേട്ടത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ പരിധി വിട്ടെന്ന് കോടതി വിമര്‍ശിച്ചു. വിചാരണക്കോടതി ജഡ്ജിയായ ഹണി എം വര്‍ഗ്ഗീസിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

എല്‍ജിബിടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്മാരാക്കി മാറ്റുന്നു; വിവാദ പ്രസ്താവനയുമായി എം കെ മുനീര്‍

വീണ്ടും വിവാദ പ്രസ്താവനയുമായി മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. എല്‍ജിബിടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്മാരാക്കി മാറ്റുന്നുവെന്നും എല്‍ജിബിടിയെ എതിര്‍ത്തതിന് പുരോഗമനവാദികള്‍ തനിക്കെതിരെ തിരിഞ്ഞുവെന്നും എം കെ മുനീര്‍ പറഞ്ഞു. പോക്‌സോ അപ്രസക്തമാകും എന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചു.

വിദേശരാജ്യങ്ങളില്‍ എല്‍ജിബിടി ആക്റ്റിവിസ്റ്റുകള്‍ അക്രമകാരികളാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ അടിച്ചു പൊളിക്കും. ഇവിടെയും അതു തന്നെയാണ് സ്ഥിതിയെന്നും 1969ലെ സ്റ്റോണ്‍വാള്‍ പ്രക്ഷോഭം ഇതിന് ഉദാഹരണമെന്നും എം കെ മുനീര്‍ പറഞ്ഞു. എല്ലാ മതങ്ങളും സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നു

ഹിന്ദു, ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ സ്വവര്‍ഗാനുരാഗത്തിന് എതിരാണ്. എന്നാല്‍ ഇസ്ലാം മാത്രമാണ് എതിര്‍ക്കുന്നതെന്ന് സ്വവര്‍ഗാനുരാഗത്തെ വ്യാഖ്യാനിക്കുന്നുവെന്നും മതമില്ലാത്ത ജീവന്‍ പോലെ മതരാഹിത്യത്തെ കടത്താന്‍ ശ്രമമെന്നും ഇതിന്റെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ പരിഷ്‌കരണങ്ങളെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News