Viral video: ഭര്‍ത്താവിനെ പിന്നിലിരുത്തി ബൈക്കില്‍ പറപ്പിച്ച് ഭാര്യ; വൈറലായി വീഡിയോ

പ്രായം വെറും നമ്പര്‍ ആണെന്ന് തെളിയിക്കുകയാണ് ഈ അടിപൊളി ദമ്പതികള്‍. വൃദ്ധ ദമ്പതികളുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്(Social media viral). മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ഒരു സ്ത്രീയും പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ഭര്‍ത്താവുമാണ് വീഡിയോയിലുള്ളത്. ഒറ്റ നോട്ടത്തില്‍ തന്നെ വളരെ മനോഹരമായ കാഴ്ചയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ(Instagram) ആണ് വീഡിയോ പ്രചരിക്കുന്നത്. ഫോട്ടോഗ്രാഫറായ സുസ്മിത ഡോറയാണ് ഈ ദൃശ്യങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.

‘ബൈക്കില്‍ യാത്ര ചെയ്യുന്ന ദമ്പതികള്‍ ഒരു സാധാരണ കാഴ്ച്ചയാണ്. എന്നാല്‍ ഇത്തരം യാത്രകളില്‍ വാഹനം ഓടിക്കുന്നത് പലപ്പോഴും പുരുഷന്‍മാരായിരിക്കും. ഈ പ്രായത്തിലുള്ളവരുടെ ഇങ്ങനെയൊരു കാഴ്ച്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’-എന്ന കുറിപ്പോടെയാണ് സുസ്മിത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. ഇതിന് താഴെ നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. മനോഹരമായ കാഴ്ച എന്നും ഇതു കാണുമ്പോള്‍ ഹൃദയം നിറയുന്നുവെന്നുമാണ് ആളുകളുടെ കമന്റ്. തമിഴ്നാട്ടില്‍ ഇതു സാധാരണ കാര്യമാണെന്നാണ് ഒരാളുടെ കമന്റ്. ഈ പ്രായത്തിലും ബൈക്ക് ഓടിക്കുന്ന സ്ത്രീയെ പ്രശംസിക്കാനും ആളുകള്‍ മറന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News