A R Ramachandra Menon: സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ പിതാവ് ഡോ എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ പിതാവ് ഡോ. എ ആര്‍ രാമചന്ദ്രന്‍ മേനോന്‍(A R Ramachandra Menon) (71) അന്തരിച്ചു. കുമരകത്തെ വസതിയില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. അച്ഛന്റെ വിയോഗ വാര്‍ത്ത കൈലാസ് മേനോന്‍(Kailas Menon) സോഷ്യല്‍ മീഡിയയിലൂടെ(Social media) പങ്കുവച്ചു.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ശാസ്ത്രജ്ഞനാണ് രാമചന്ദ്രന്‍ മേനോന്‍. എറണാകുളം വടുതലയിലെ ഡിഡി സില്‍വര്‍സ്റ്റോണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയോടെ രവിപുരം സ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News