Mark Zuckerberg: മൂന്നാം കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗും കുടുംബവും

മൂന്നാമത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗും(Mark Zuckerberg) പ്രസില ചാനും. സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ(Instagram) അറിയിച്ചത്.

ഒരുപാട് സ്‌നേഹം. അടുത്ത വര്‍ഷത്തോടെ മാക്‌സിനും ഓഗസ്റ്റിനും ഒരു കുഞ്ഞു സഹോദരി വരും- സക്കര്‍ബര്‍ഗ് കുറിച്ചു.

2012 ലാണ് സക്കര്‍ബര്‍ഗും പ്രസില ചാനും വിവാഹിതരായത്. ഇരുവര്‍ക്കും ഓഗസ്റ്റെന്നും മാക്‌സിമയെന്നും പേരുള്ള രണ്ട് പെണ്‍മക്കളുമുണ്ട്. ഹവാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന സക്കര്‍ബര്‍ഗും പ്രസിലയും 2003 മുതല്‍ പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരുടേയും പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞത്.

മുന്‍പ് ബ്ലൂംബര്‍ഗ് ബില്യണെയറുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടം നേടയിരുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്ഥാനം ഇന്ന് ആദ്യ 20ന് അകത്താണ്. അടുത്തിടെയായി സക്കര്‍ബര്‍ഗിന്റെ വരുമാനത്തില്‍ വന്ന ഇടിവാണ് സക്കര്‍ബര്‍ഗിനെ പിന്‍നിരയിലേക്ക് തള്ളിയത്. മെറ്റയ്ക്ക് 68.3 ബില്യണിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News