എകെജി സെന്‍റർ ആക്രമണം ; അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ | M. V. Govindan

എകെജി സെന്‍റർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐഎമ്മിനെതിരെ നടന്ന വ്യാജ പ്രചരണങ്ങൾ പൊളിഞ്ഞുവെന്നും, ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൈരളി ന്യൂസിനോട് പറഞ്ഞു.

എകെജി സെന്റർ ആക്രമണം; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പിടിയിൽ

എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കസ്‌റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News