Pinarayi Vijayan: കേരളത്തിലെ നിയമനിര്‍മ്മാണസഭ രാജ്യത്തിന് മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു: മുഖ്യമന്ത്രി

കേരളത്തിലെ നിയമനിര്‍മ്മാണസഭ രാജ്യത്തിന് മുന്നില്‍ ശിരസ്സു ഉയര്‍ത്തി നില്‍ക്കുന്ന ഒരു സ്ഥാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സബ്ജക്ട് കമ്മിറ്റി പോലുള്ള കാര്യങ്ങള്‍ രാജ്യത്ത് മാതൃകയായ ഒരു കാര്യമാണ്. രാജ്യം കൃത്യമായി ചില കാര്യങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ സംരക്ഷിക്കണം. ഭരണഘടന ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ഭരണഘടന വ്യക്തമായ രീതിയില്‍ മതനിരപേക്ഷത ഉറപ്പ് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടുന്നതില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാത്തവര്‍ രാജ്യം ഭരിക്കുകയാണ്. അവര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാത്തത് ബോധപൂര്‍വമായിരുന്നു. സവര്‍ക്കര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന് അങ്ങേയറ്റം അപമാനമുണ്ടാകുന്ന നിലപാടാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നും ചെയ്യില്ലെന്ന് മാപ്പ് രേഖപ്പെടുത്തി എഴുതി നല്‍കിയാണ് പുറത്തിറങ്ങിയത്. സവര്‍ക്കര്‍ ഗാന്ധി വധക്കേസ്(Gandhi murder) പ്രതിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരത്തില്‍ ഒരാളെ സ്വാതന്ത്ര്യ സമര സേനാനി എന്ന് എങ്ങനെ പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസിന് ഉണര്‍വ് കൊടുക്കാന്‍ രാഹുല്‍ ഗാന്ധി ഒരു കാല്‍നട യാത്ര ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, ആ ജാഥ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിക്കുന്നത് കേരളത്തിലാണ്. യു പി ഏറ്റവും വലിയ സംസ്ഥാനമായിട്ടും അവിടെ യാത്ര നടന്നത് 2 ദിവസം മാത്രമാണ്. ആര്‍ക്ക് വേണ്ടിയാണു ഈ യാത്രയെന്നും രാജ്യത്ത് അനേകം കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിക്ക് അകത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News