ADVERTISEMENT
ഗൂഗിൾ സെർച്ചിൽ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സൗകര്യം തുടക്കത്തിൽ ലഭിക്കുക.
മറ്റുള്ള രാജ്യങ്ങളിൽ താമസിയാതെ സൗകര്യമെത്തും. ജർമനി, സ്‌പെയ്ൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ഗൂഗിൾ സെർച്ചിൽ നിന്ന് നേരിട്ട് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ചില യാത്രകൾക്ക് ട്രെയിനുകളാണ് നല്ല ഓപ്ഷൻ. എന്നാൽ നിരക്കുകളും യാത്രാ സമയവും മനസിലാക്കാൻ കുറച്ചധികം തിരയേണ്ടിവരും.ഗൂഗിൾ ട്രാവൽ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.
ഗൂഗിൾ സെർച്ചിൽ നിന്ന് ട്രെയിനുകൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നേരെ ബുക്കിങ് പൂർത്തിയാക്കുന്നതിനായി മറ്റൊരു വെബ്‌സൈറ്റിലേക്ക് എത്തും.കൂടുതൽ സ്ഥലങ്ങളിലേക്ക് ഫീച്ചർ വ്യാപിപ്പിക്കുമെന്നും ബസ് ടിക്കറ്റുകൾക്ക് വേണ്ടിയും സമാനമായ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നും റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.