Thirupathi: തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി സംഭാവന നല്‍കി മുസ്ലിം ദമ്പതികള്‍

തിരുപ്പതി ക്ഷേത്രത്തിലേക്ക്(Thirupathi temple) ഒരു കോടി രൂപ സംഭാവന നല്‍കി ചെന്നൈ സ്വദേശികളായ ദമ്പതികള്‍. അബ്ദുല്‍ ഖാനിയും സുബീന ബാനുവും തിരുമല തിരുപ്പതി ദേവസ്ഥാനത്തെത്തിയാണ് സംഭാവന കൈമാറിയത്.

തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ഷം രൂപയുടെ ഫര്‍ണീച്ചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നല്‍കിയത്. ഇതിനൊപ്പം എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കി. തിരുമല തിരുപതി ദേവസ്ഥാനം എക്‌സിക്യൂട്ടിവ് ഓഫിസര്‍ എവി ധര്‍മ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക ഏറ്റുവാങ്ങിയത്.

ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുമലയിലാണ് ലോക പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചെന്നൈയില്‍ നിന്നുള്ള ഒരു വിശ്വാസി 9.2 കോടി രൂപയാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News