Popular Front: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ്; 106 പേര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട്(Popular Front) നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ 106പേര്‍ കസ്റ്റഡിയില്‍(Custody). പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമുള്‍പ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 22പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രന്റ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടന്ന എന്‍ഐഎ റെയ്ഡില്‍ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറടക്കമുളള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി. റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും മൊബൈല്‍ ഫോണുകളും, ലഘുലേഖകളും പിടിച്ചെടുത്തു. റെയ്ഡിനെതിരെ വിവിധ ജില്ലകളില്‍ പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കോഴിക്കോട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു.പോപ്പുലര്‍ ഫ്രണ്ട് നേതാവ് P കോയയെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണൂര്‍ താണയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു എന്‍ ഐ എ റെയ്ഡ്. റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കാള്‍ടെക്‌സില്‍ ദേശീയപാത ഉപരോധിച്ചു.കാസര്‍കോട് ജില്ലയില്‍ രണ്ടിടങ്ങളിലാണ് കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നത്. പെരുമ്പള പാണലത്ത് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിലും ജില്ല പ്രസിഡന്റ് സി ടി സുലൈമാന്റെ തൃക്കരിപ്പൂരിലെ വീട്ടിലും റെയ്ഡ് നടന്നു.

തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്‌ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും റെയ്ഡ് നടന്നു. ഇ ഡി യുടെയും എന്‍ഐഎയുടെ സംയുക്ത പരിശോധനയാണ് നടന്നത്. 4 മൊബൈല്‍ ഫോണുകളും, 3 ബുക്കുകളും 6 ലഘുലേഖകകളും പിടിച്ചെടുത്ത് അന്വേഷണസംഘം മടങ്ങി. തൃശൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്ന റെയഡില്‍ യഹിയ തങ്ങളടക്കമുളള സംസ്ഥാന കമ്മിറ്റി നേതാക്കളെ കസ്റ്റഡിയിലെടുത്തു,പത്തനംതിട്ട കടമ്മനിട്ട പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് വീട്ടിലും ,അടൂര്‍ , പറക്കോട് PFI ജില്ലാ കമ്മറ്റി ഓഫീസിലുമാണ് എന്‍. ഐ. എ റെയ്ഡ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News