എകെജി സെന്റർ ആക്രമണം ; പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റില്‍ | AKG Centre attack

സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കൈംബ്രാഞ്ചാണ് കസ്‌റ്റഡിയിലെടുത്തത്.

യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍ .ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയായിരുന്നു.കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരം മൺവിള സ്വദേശിയാണ് ജിതിൻ. ഇയാളാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എകെജി സെൻ്റർ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് കേസിൽ പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ പിടികൂടിയത്‌.

ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററിൽ സ്‌ഫോടകവസ്തുവെറിഞ്ഞത്. സിപി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെന്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപി ഐ എം അന്നേ ആരോപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News