Kerala Public Health: കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സിന് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്‌നുകളുടെ നിര്‍മ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക. ചേര്‍ത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നല്‍കിയ ഭരണനാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നല്‍കും.

ആര്‍കെഐക്ക് കീഴില്‍ പദ്ധതികള്‍ക്ക് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്‌നുകളുടെ നിര്‍മ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക. ചേര്‍ത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്‌റ്റേജ് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നല്‍കിയ ഭരണനാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നല്‍കും.

സേവനകാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണിയുടെ സേവനകാലാവധി 17.09.2022 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിക്കാന്‍ തീരുമാനിച്ചു.

മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ്

ഐറ്റി പാര്‍ക്കുകളിലെ ലീസ് ഡീഡുകളുടെയും സബ് ലീസ് ഡീഡുകളുടെയും റദ്ദാധാരങ്ങള്‍ക്ക് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യും.

ഇ.എസ്.ഐ പദ്ധതിയില്‍ നിന്നും ഇളവ്

കേരളത്തിലെ ബീഡി സ്ഥാപനങ്ങള്‍ക്ക് അപേക്ഷാ കാലയളവിലേയ്ക്ക് മാത്രം ഇ.എസ്.ഐ പദ്ധതിയില്‍ നിന്നും ഇളവ് അനുവദിക്കും. പീഡിത വ്യവസായമെന്ന പരിഗണന നല്‍കിയാണിത്.

സൂപ്പര്‍ ന്യുമററി തസ്തിക സൃഷ്ടിച്ച് ആനുകൂല്യങ്ങള്‍ നല്‍കും

കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്ക് പറ്റി പൂര്‍ണ അംഗവൈകല്യം സംഭവിച്ച ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റര്‍ കെ സലിംകുമാറിന് സൂപ്പര്‍ ന്യുമററി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചു.

ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം

കാസര്‍കോട് ജില്ലയില്‍ കുളത്തുര്‍ വില്ലേജില്‍ 20 സെന്റ് സര്‍ക്കാര്‍ ഭൂമി ഹോമിയോ ഡിസ്‌പെന്‍സറിക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നല്‍കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് 30 വര്‍ഷത്തേക്ക് സൗജന്യ നിരക്കായ ആര്‍ ഒന്നിന് 100 വാര്‍ഷിക പാട്ട നിരക്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്ഥലം നല്‍കുക.

കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സിന് അംഗീകാരം

കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് വിളരംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

കെപിപിഎല്ലിന് അസംസ്‌കൃത വസ്തുകള്‍ അനുവദിക്കുമ്പോള്‍ ഈടാക്കേണ്ട വില നിശ്ചയിച്ചു

കേരളാ പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്‌കൃത വസ്തുകള്‍ അനുവദിക്കുമ്പോള്‍ ഈടാക്കേണ്ട വില നിശ്ചയിച്ചു. 24,000 മെട്രിക് ടണ്‍ യൂകാലിറ്റിപ്‌സ്, അക്കേഷ്യ ഓറിക്യുലിഫോര്‍മിസ്, അക്കേഷ്യ മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ മെട്രിക് ടണിന് 500 രൂപ വീതം ആദ്യ വര്‍ഷം നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തിനകം ഇതിന്റെ വര്‍ക്കിങ്ങ് പ്ലാനിന് അംഗീകാരം ലഭ്യമാക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News