Stray dog:ചവറയില്‍ തെരുവുനായ ആക്രമണം;2 പേര്‍ക്ക് കടിയേറ്റു

(Chavara)ചവറ പയ്യലക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ 2 പേര്‍ക്ക് കടിയേറ്റു. തേവലക്കര മഠത്തില്‍ വീട്ടില്‍ മുരളീധരന്‍ പിള്ള, ചവറ പയ്യലക്കാവ് മണപ്പുഴ വീട്ടില്‍ അബൂബക്കര്‍ കുഞ്ഞ് എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. മുരളീധരന്‍ പിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബൂബക്കര്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധന്‍ വൈകിട്ട് പയ്യലക്കാവിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ നന്നാക്കുകയായിരുന്ന മുരളീധരന്‍ പിള്ളയെ ഓടിയെത്തി ആക്രമിച്ച നായയെ ഓടിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആക്രമിക്കാനെത്തി. ഇദ്ദേഹത്തിന്റെ ചെവിക്കാണ് കടിയേറ്റത്.

കൊറ്റന്‍കുളങ്ങര കുഞ്ഞാലുംമൂട്ടില്‍ ക്ഷീര കര്‍ഷക ചവറ കുളങ്ങര ഭാഗം കൊച്ചു ചാവാട്ടില്‍ അനു ഭവനത്തില്‍ ഉഷാകുമാരിയുടെ വീട്ടിലെ 9 മാസം പ്രായമുള്ള പശുക്കിടാവിനെ കടിച്ചു കൊന്നു. വ്യാഴം പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. തൊഴുത്ത് വൃത്തിയാക്കുന്നതിനായി കിടാവിനെ പുറത്ത് കെട്ടിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കടിയേറ്റത്. കഴുത്തും കാലുകളും കടിച്ചുപറിച്ച നിലയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel