Harthal:സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആചരിക്കും. നേതാക്കളുടെ അറസ്റ്റില്‍  പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

എന്‍ഐഎ റെയ്ഡ് : മലപ്പുറത്ത് 5 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

മലപ്പുറം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് ദേശിയ – സംസ്ഥാന ഭാരവാഹികള്‍ അടക്കം 5 പേര്‍ കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എന്‍ഐഎ – ഇ ഡി സംയുക്ത റൈയ്ഡിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും റെയ്ഡ് നടന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് തിരൂര്‍, താനൂര്‍, വളാഞ്ചേരി, മഞ്ചേരി, വാഴക്കാട് എന്നിവിടങ്ങളി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റൈയ്ഡ് നടത്തിയത്. മഞ്ചേരിയില്‍ പോപ്പൂലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, വാഴക്കാട് ദേശിയ ജനറല്‍ സെക്രട്ടറി നസറുദീന്‍ ഇളമരം, തിരൂര്‍ തിരുന്നാവായയിലെ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷിര്‍, സംസ്ഥാന സെക്രട്ടറി വളാഞ്ചേരി കെ മുഹമ്മദ് അലി എന്ന കുഞ്ഞിപ്പ , പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ഓഫീസിലെ മുന്‍ അകൗണ്ടന്റ് താനൂര്‍ കാട്ടിലങ്ങാടി കെ പി ജംഷീര്‍ എന്നിവരെയാണ് വീടുകളിലാണ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം പുത്തനത്താണി പൂവന്‍ ചിനയിലെ മലബാര്‍ ഹൗസ് എന്ന ഓഫീസിലും റൈയ്ഡ് നടത്തി.

പുലര്‍ച്ചെ 3ന് ആരംഭിച്ച റൈയ്ഡ് 6 മണിയോടെയാണ് അവസാനിച്ചത്. അറസ്റ്റിലായ 5 പേരെയും എറണാകുളം എന്‍ ഐ എ – ഇ ഡി ഓഫീസിലിലേക്ക് റോഡു മാര്‍ഗം കൊണ്ടുപോയി. ജംഷീറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും നിരവധി രേഖകളുടെ സംഘം കസ്റ്റഡിയിലെടുത്തു.റെയ്ഡില്‍ പ്രതീഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പുത്തനത്താണിയിലും പൂവന്‍ ചിനയിലും ദേശിയ പാത ഉപരോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News