‘പോക്കിരി രാജ’ ടീം വീണ്ടും ഒന്നിക്കുന്നു ! Pokkiri Raja

64 ദിവസങ്ങളായി ക്രിസ്റ്റഫർ ചിത്രീകരണ തിരക്കിലാണ് നടൻ മമ്മൂട്ടി.മെഗാസ്റ്റാറിന്റെ പോലീസ് വേഷം കാണാനായി ആരാധകരും കാത്തിരിക്കുകയാണ്.

ഉദയ കൃഷ്ണ-ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ കാണാനായി എത്തിയിരുന്നു. കൂടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഉണ്ടായിരുന്നു.

സംവിധായകൻ വൈശാഖ് സിനിമാ തിരക്കുകളിലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് അദ്ദേഹം. മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകൻ. വീണ്ടും മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യാൻ വൈശാഖ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

പോക്കിരി രാജ, മധുര രാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾക്കു ശേഷം വൈശാഖ് എത്തുമ്പോൾ പ്രതീക്ഷകൾ വലുതാണ്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിൽ ഉണ്ടെന്ന് കേൾക്കുന്നു. മധുര രാജയുടെ രചിതാവ് ഉദയകൃഷ്ണ തന്നെയാണ് രചന. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സിനിമയുടെ ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News