Pinarayi Vijayan: കേന്ദ്രം ഗവണര്‍മാരെ ഉപയോഗിച്ച് അവരുടെ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രം ഗവണര്‍മാരെ ഉപയോഗിച്ച് അവരുടെ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഗവര്‍ണര്‍മാരിലൂടെ(Governor) സംസ്ഥാനങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ 64ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ സ്ഥാനത്തിരുന്ന്, ബിജെപി രാഷ്ട്രീയം കളിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്നും മുഖ്യമന്ത്രി നിശിദ്ധമായി വിമര്‍ശിച്ചു. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ 64ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വികസനത്തെ തടസ്സപ്പെടുത്താന്‍ ബിജെപിയുടെ കൂട്ട് പിടിക്കുന്ന UDF നിലപാടിനെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ സവര്‍കറുടെ ചിത്രം വന്നത് അതിന്ന് തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഷൂജ അധ്യക്ഷത വഹിച്ചു ചടങ്ങില്‍ വി കെ പ്രശാന്ത് എംഎല്‍എ സ്വാഗതമാശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News