കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാൽ, കോൺഗ്രസ് നോക്കിയിരിക്കില്ല : കെ സുധാകരൻ

എ കെ ജി സെൻ്റർ ആക്രമണ വിഷയത്തിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് ക്രൂരമായി ചോദ്യം ചെയ്ത് വരികയാണ് എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .

കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാൽ, കോൺഗ്രസ് നോക്കിയിരിക്കില്ല എന്നും തീക്കൊള്ളികൊണ്ട് തലചൊറിയരുത് ചൊറിഞ്ഞാൽ പൊള്ളും എന്നും കെ സുധാകരൻ പറഞ്ഞു . അതോടൊപ്പം കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടയച്ചില്ലെങ്കിൽ നാളെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും എന്നും ഭാരത് ജോഡോ യാത്ര പ്രചാരണത്തിന് സവർക്കർ ഫോട്ടൊ വെച്ചത് യാദൃശ്ചികം ആണെന്നും കെ സുധാകരൻ പറഞ്ഞു .

ഗൂഗിൾ സെർച്ച് ചെയ്തെടുത്തപ്പോൾ പറ്റിയ പിശകാണ് , ഇത്തരം നടപടികളുമായി മുന്നോട്ട് പോയാൽ നിയമം കയ്യിലെടുക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News