‘നന്ദി'(Thanks) പറയാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 37കാരനെ കുത്തി കൊലപ്പെടുത്തി. അമേരിക്കയിലെ ബ്രൂക്ലിനിലാണ്(Brooklin) സംഭവം. പാര്‍ക്ക് സ്ലോപ്പിലെ 4th അവന്യൂവിലാണ് കൊലപാതകം നടന്നത്.
‘വാതില്‍ തുറന്ന് കൊടുത്തതിന് നന്ദി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. വാതില്‍ തുറന്ന് തരാന്‍ താന്‍ ആരോടും പറഞ്ഞില്ലെന്ന് 37 കാരന് പറഞ്ഞു. ആദ്യം വാക്ക് തര്‍ക്കം മാത്രമായിരുന്നു, പിന്നീട് അക്രമി ഒരു കത്തിയെടുത്ത് 37കാരനെ കുത്തുകയായിരുന്നു. പ്രശ്നം ഒഴിവാക്കാന്‍ കത്തി താഴെയിടാന്‍ ഞാന്‍ പലവട്ടം പറഞ്ഞതാണ്’, കൊലപാതകത്തെക്കുറിച്ച് ദൃക്സാക്ഷി ഖാരിഫ് അല്സൈദി പറഞ്ഞു.
കത്തികൊണ്ട് കുത്തേറ്റ യുവാവിനെ എല്ലാവരും ചേര്‍ന്ന് ബ്രൂക്ലിന്‍ മെതഡിസ്റ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്നുകളുടെ നിര്‍മ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക. ചേര്‍ത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നല്കിയ ഭരണനാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നല്‍കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here