രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കണം : സീതാറാം യെച്ചൂരി

രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കണം എന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു എന്നും , പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു .

ബീഹര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി എന്നും , രാജ്യത്തെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത് , ബ്രിട്ടീഷ്‌കാര്‍ ഉപ്പിന് ടാക്‌സ് ചുമത്തിയപ്പോഴാണ് ഗാന്ധിജി അതിനെ എതിര്‍ത്ത് മാര്‍ച്ച് നടത്തിയത് , സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു .

അതോടൊപ്പം രാജ്യത്തെ കൊള്ളയടിക്കുകയാണ് ബിജെപി ചെയ്യുന്നത് , നമ്മുടെ ഭാരതമെന്ന് പ്രധാനമന്ത്രി എപ്പോഴും പറയുന്നു എന്നാൽ നമ്മുടെ എന്നതിന് അര്‍ത്ഥം ഹിന്ദുക്കളുടെ മാത്രം എന്നല്ല ,ഹിന്ദുവും മുസ്ലീമും എല്ലാവരും ചേരുമ്പോഴാണ് നമ്മള്‍ ആകുന്നത് എന്നും യെച്ചൂരി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News