രുചികരമായ പൊട്ടെറ്റോ ചിപ്സ് വീട്ടില്‍ തന്നെ ഉണ്ടാക്കാം…….| Potato chip

ഈസിയായി വീട്ടിലുണ്ടാക്കാം പൊട്ടെറ്റോ ചിപ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള സ്നാക്സുകളിലൊന്നാണ് പൊട്ടെറ്റോ ചിപ്സ്. കടയിൽ നിന്നു വാങ്ങാതെ പൊട്ടെറ്റോ ചിപ്സ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ് – 3
തണുത്ത വെള്ളം – 4 കപ്പ്
കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തിൽ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേർക്കുക. അതിൽ നന്നായി കഴുകി ടവൽ കൊണ്ട് നനവ് ഒപ്പിയെടുക്കാം.

ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം. മിതമായ തീയിൽ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോൾ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. മസാല എല്ലായിടത്തും ആവാൻ ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തിൽ വച്ച് ആവശ്യാനുസരണം കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel