A K G Centre attack | എകെജി സെന്റർ ആക്രമണ കേസിൽ പ്രതികരണവുമായി നേതാക്കള്‍

എകെജി സെന്റർ ആക്രമണ കേസിൽ പ്രതികരണവുമായി നേതാക്കള്‍ . പ്രതി പിടിയിലായപ്പോള്‍ കോണ്‍ഗ്രസ് വിചിത്ര ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. എന്നാൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാൽ കോൺഗ്രസ് നോക്കിയിരിക്കില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

എകെജി സെന്റർ ആക്രമണകേസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റിൽ ഒതുങ്ങുന്നില്ലെന്നും സംഭവത്തിൽ വിപുലമായ ഗൂഢാലോചന നടന്നുവെന്നും പിന്നിൽ പ്രവർത്തിച്ചവർ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് കോൺഗ്രസിന്റെ ആസൂത്രിതമായ ക്രിമിനൽ പ്രവർത്തനമാണ് വ്യക്തമാക്കുന്നതെന്നും യൂത്ത് കോൺഗ്രസ്സ് നേതൃത്വം കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും DYFI ആവശ്യപ്പെട്ടു .

എന്നാൽ അറസ്റ്റിൽ ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി . കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ നിയമം കയ്യിലെടുക്കുമെന്നും ജിതിനെ ഉടനെ വിട്ടയക്കണമെന്നും കെ സുധാകരൻ പറഞ്ഞു .

അതേസമയം ജിതിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും ഭാരത് ജോഡോ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് പുതിയ തിരക്കഥയ്ക്ക് പിന്നിലെന്നുമായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രതികരണം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here