ADVERTISEMENT
മുഖത്തിന്റെ തിളക്കം സൗന്ദര്യപരമായ ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ്.മുഖത്തിന്റെ തിളക്കമെന്നത് കഴിയ്ക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. മുഖത്തിന്റെ സംരക്ഷണവും ഇതിൽ പ്രധാനമാണ്.
മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചറിയൂ.കറ്റാർ വാഴയാണ് മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്നത്. തികച്ചും പ്രകൃതിദത്ത ഔഷധമായ ഇത് വൈറ്റമിൻ ഇ സമ്പുഷ്ടമാണ്. ഇത് പല രീതികളിലും സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കുകയും ചെയ്യാം.
മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങൾ, മുഖ സൗന്ദര്യം കൂട്ടാനുള്ള ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, തുടങ്ങിയവയിലെല്ലാം കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ചു വരുന്നു. കറ്റാർ വാഴ ആരോഗ്യത്തിനും ചർമ്മത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ പ്രയോജനം ചെയ്യുന്നു.
വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു
ഇതിൽ ചേർക്കുന്ന മറ്റൊരു ചേരുവയാണ തേൻ. ഇതും സൗന്ദര്യപരമായ ഏറെ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. സ്വാഭാവിക മധുരമായ തേൻ ആരോഗ്യത്തിന് മാത്രമല്ല, ചർമ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ ഇത് പല തരം വൈറ്റമിനുകൾ അടങ്ങിയ ഒന്നു കൂടിയാണ്.
തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.