ADVERTISEMENT
2023-ല്‍ വനിതാ ഐ.പി.എല്‍(IPL) നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly). വനിതാ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കത്ത് ഗാംഗുലി എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും അയച്ചിട്ടുണ്ട്. വനിതാ ഐ.പി.എല്‍ ഉടന്‍ തന്നെ നടത്തുമെന്നും അടുത്ത വര്‍ഷം ആദ്യ സീസണ്‍ ആരംഭിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷ ഐ.പി.എല്ലില്‍ 10 ടീമുകള്‍ ഉണ്ടാകുമെന്നും ഹോം എവേ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തുമെന്നും കത്തിലുണ്ട്.
ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചില പരമ്പരകളുടെ വിവരങ്ങളും ഗാംഗുലി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ ടീം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായുള്ള പരമ്പരയ്ക്ക് ശേഷം ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകളുമായും മത്സരിക്കും. ഇവയെല്ലാം ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. വനിതാ ടീം ഓസ്ട്രേലിയയുമായി പരമ്പര കളിക്കും. അതും ഇന്ത്യയില്‍ വെച്ചാണ്.
വരും മാസങ്ങളില്‍ രണ്ട് ഇറാനി ട്രോഫി മത്സരങ്ങള്‍ നടത്താനും ബി.സി.സി.ഐ തീരുമാനിച്ചു. ആദ്യ ഇറാനി ട്രോഫി ഒക്ടോബറിലും രണ്ടാമത്തെത് 2023 മാര്‍ച്ചിലുമാണ് നടത്താന്‍ തീരുമാനിച്ചത്. 2019-2020 രഞ്ജി ട്രോഫി ചാമ്പ്യന്മാരായ സൗരാഷ്ട്ര ആദ്യ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ നേരിടും. ഒക്ടോബറില്‍ രാജ്കോട്ടില്‍ വെച്ചാണ് മത്സരം. 2023 മാര്‍ച്ചില്‍ നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മധ്യപ്രദേശ് റെസ്റ്റ് ഓഫ് ഇന്ത്യയുമായി കളിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.