നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സിപിഐഎം|CPIM

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സിപിഐഎം(CPIM). ബില്‍ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു, ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് ആശയ വ്യക്തതവരുത്താമെന്ന് മന്ത്രി പി രാജീവും ഭരണഘടനാപരമായ ബാധ്യതകള്‍ ഗവര്‍ണര്‍ നിറവേറ്റുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും പ്രതികരിച്ചു

ബില്‍ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും, ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ബില്ലുകള്‍ നിയമമാകാതിരിക്കാന്‍ ഒപ്പിടല്‍ വൈകിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും ഇത്തരത്തിലുള്ള ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു നില്‍ക്കണമെന്നും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍.

ഒപ്പിടാതെ പിടിച്ചുവച്ച ബില്ലുകളില്‍ ആശയ വ്യക്തത വരുത്താനുണ്ടെങ്കില്‍, ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാമെന്ന് നിയമ മന്ത്രി പി രാജീവ്. ബന്ധപ്പെട്ട വകുപ്പുകള്‍ അതില്‍ വ്യക്തത വരുത്തും. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഭേദഗതി വേണമെങ്കില്‍ തീരുമാനിക്കേണ്ടത് നിയസഭയാണ്. ഭരണഘടനാപരമായ ബാധ്യതകള്‍ ഗവര്‍ണര്‍ നിറവേറ്റുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പിടിച്ചുവച്ച ബാക്കി ബില്ലുകളും ഒപ്പിടുമെന്നാണ് വിശ്വാസം… ഭരണ പ്രതിസന്ധി നിലവിലില്ലെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സ്പീക്കര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News