Rahul Gandhi: കോണ്‍ഗ്രസ് അധ്യക്ഷ പദവി; മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്(Congress) അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി(Rahul Gandhi). കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഏത് കോണ്‍ഗ്രസ് നേതാവിനും അവകാശമുണ്ടെന്ന് അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ചര്‍ച്ചകള്‍ക്കായി കൊച്ചിയിലെത്തി. ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ കരുനീക്കങ്ങളുടെ കേന്ദ്രമായി കൊച്ചി മാറി.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനവും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എത്തിയതുമാണ് കൊച്ചിയെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങള്‍. താന്‍ മത്സരരംഗത്തുണ്ടാവില്ല എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിന്റെ നോമിനി എന്ന് കരുതുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൊച്ചിയിലെത്തി. ജാഥയില്‍ പങ്കെടുക്കാന്‍ എത്തി എന്നാണ് വിശദീകരണമെങ്കിലും, സച്ചിന്‍ പൈലറ്റിന് എതിരായ കരുനീക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം എന്ന് വ്യക്തം. ഗെലോട്ട് പാര്‍ട്ടി അധ്യക്ഷനായാല്‍ മുഖ്യമന്ത്രിപദവി തനിക്കാണെന്ന പൈലറ്റിന്റെ അവകാശവാദം ഗെലോട്ട് തള്ളി. ഇരട്ടപദവി വഹിക്കുന്നതില്‍ തെറ്റില്ല എന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here