Nations League:നേഷന്‍സ് ലീഗ്; ആദ്യജയം തേടി ചാമ്പ്യന്മാര്‍

(Nations League)നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ആദ്യജയം തേടി ചാമ്പ്യന്മാരായ ഫ്രാന്‍സ് ഇന്ന് ഇറങ്ങുന്നു. ഓസ്ട്രിയയാണ് എതിരാളി. ഗ്രൂപ്പ് ഒന്നില്‍ അവസാനസ്ഥാനത്താണ് ഫ്രഞ്ചുകാര്‍.

രണ്ടുവീതം തോല്‍വിയും സമനിലയും സഹിതം ആകെ രണ്ട് പോയിന്റ്. ഒമ്പത് പോയിന്റുമായി ഡെന്മാര്‍ക്കാണ് ഒന്നാമത്. ക്രൊയേഷ്യ രണ്ടാംസ്ഥാനത്ത്.

ക്രൊയേഷ്യ-ഡെന്മാര്‍ക്ക് പോരാട്ടവും ഇന്നുണ്ട്. മറ്റ് മത്സരങ്ങളില്‍ ബല്‍ജിയം വെയ്ല്‍സിനെയും നെതര്‍ലന്‍ഡ്സ് പോളണ്ടിനെയും നേരിടും. രാത്രി 12.15നാണ് കളികള്‍. സോണി ലിവില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here