ADVERTISEMENT
കര്‍ണാടകയിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു. പത്ത് ദിവസം നീണ്ട വാദം കേള്‍ക്കലിന് ഒടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത് യൂണിഫോം മാനദണ്ഡങ്ങളുടെ ലംഘനമാകില്ലേന്ന് എന്ന് വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതി ചോദിച്ചിരുന്നു.
അതേസമയം കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹിജാബ് സമരങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന വാദം കര്‍ണാടക സര്‍ക്കാരും ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ കേസില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കര്‍ണാടക ഹൈക്കോടതി കടന്നത് ശരിയായില്ല എന്ന പരാമര്‍ശവും വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതി നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.