A K G Centre attack | എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിൻ കുറ്റം സമ്മതിച്ചു

എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിൻ കുറ്റം സമ്മതിച്ചു . ക്രൈം ബ്രാഞ്ച് 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത് . വാഹനം, ഫോൺ രേഖകൾ, സി സി ടിവി, വിവിധ സംഘടനകളിലെ പ്രശ്നക്കാരായ ആളുകൾ, ബോംബ് നിർമാണം എന്നിവ കേന്ദീകരിച്ചായിരുന്നു അന്വേഷണം .

പ്രതി ധരിച്ചിരുന്ന കറുത്ത ടീഷർട്ടും ഷൂസും കേന്ദ്രീകരിച്ചും അന്വേഷിച്ചു . ടീഷർട്ട് 2022 മെയ് മാസത്തിൽ പുറത്തിറക്കിയതാണെന്ന് കണ്ടെത്തി . ജൂലൈ ഒന്നു വരെ ഈ ടീഷർട്ട് വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു .

പ്രതി കൃത്യനിർവഹണത്തിന് ഏതാനും ദിവസം മുമ്പ് നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരു ടീഷർട്ട് വാങ്ങിയിട്ടുള്ളതായി കണ്ടെത്തി. കൃത്യം ചെയ്ത ദിവസം പ്രതി ഉപയോഗിച്ച ഫോൺ വിറ്റു എന്നും അന്വേഷണത്തിൽ വ്യക്തമായി . മറ്റ് 3 ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണ് ജിതിൻ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News