കേരള പ്രദേശ് കാഡ്ബറി ചോക്ലേറ്റ്…കോണ്‍ഗ്രസിനെയും സുധാകരനെയും ട്രോളി എം എം മണി|MM Mani

കോണ്‍ഗ്രസിനെയും സുധാകരനെയും ട്രോളി എം എം മണി(MM Mani). ‘ഇപ്പോ കേരള പൊലീസ് 2 പാക്കറ്റ് കിന്‍ഡര്‍ ജോയി കൊണ്ടാണ് ഡ്യൂട്ടിക്ക് പോണത്. കേരള പ്രദേശ് കാഡ്ബറി ചോക്ലേറ്റ്…’എന്നായിരുന്നു എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയായ ജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കിയെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നുമായിരുന്നു അറസ്റ്റിന് പിന്നാലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.

ഒരു ചെറുപ്പക്കാരനെ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലൊരു സാധനം കൊടുത്ത് അവന്റെ ബോധ മനസ്സിനെ തള്ളി അവന്‍ എന്തൊക്കെയോ വായില്‍ തോന്നിയത് വിളിച്ചു പറയുകയാണ് ചെയ്തത്. അതുപോലെ തന്നെ ചോക്ലേറ്റിന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ച വേറെയും ഒന്നുരണ്ട് കുട്ടികളുണ്ട് എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. സുധാകരനെയും കോണ്‍ഗ്രസിനെയും ട്രോളി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News