പൃഥ്വിരാജ്(Prithviraj) വിളിച്ച് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചെന്ന് ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ(Nanjiyamma). സിനിമയൊക്കെ കണ്ടിട്ടുണ്ട്. എന്നാലും നടീനടന്മാരെയൊന്നും ചോദിച്ചാല്‍ അറിയില്ല. അതുകൊണ്ടുതന്നെ, അന്ന് പൃഥ്വിരാജിനെയും ബിജു മേനോനെയുമൊക്കെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഒരിക്കല്‍ പൃഥ്വിരാജ് എന്നെ വിളിച്ചു. ചേച്ചിയെ കാണണമെന്ന് പറഞ്ഞു. എവിടെ വരണമെന്ന് ചോദിച്ച് ഞങ്ങള്‍ അപ്പോള്‍ത്തന്നെ കൊച്ചിയിലേക്ക് തിരിച്ചു. അന്നാണ് സാറിനെ ആദ്യമായി കാണുന്നതെന്ന് നഞ്ചിയമ്മ പറഞ്ഞു.
“അവാര്‍ഡ് കിട്ടിയപ്പോള്‍ നാട്ടിലും ചുറ്റുപാടുള്ളവര്‍ക്കെല്ലാം ഒരുപാട് സന്തോഷമായി. എന്നോട് സംസാരിക്കാനും കൂടെ ഇരിയ്ക്കാനുമെല്ലാം എല്ലാവരും എത്തുമായിരുന്നു. അട്ടപ്പാടിക്കാര്‍ക്ക് മാത്രമല്ല, ലോകത്തെല്ലായിടത്ത് നിന്നും ഒരുപാട് സ്‌നേഹമാണ് ലഭിച്ചത്. അട്ടപ്പാടിയുടെ മക്കളും ലോകത്തെ എല്ലാ മക്കളുമാണ് ഇന്നെന്നെ സ്‌നേഹിക്കുന്നത്. ആടും മാടും മേച്ച് നടന്നയാളാണ് ഞാന്‍.
അവാര്‍ഡ് വാങ്ങുന്നത് കാണാന്‍ സച്ചി സാര്‍ ഇല്ലാതെ പോയി. നമ്മളെ എല്ലാംവിട്ട് ഇപ്പോള്‍ സച്ചിസാര്‍ ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി. അത് എനിക്ക് എന്നും സങ്കടമാണ്. നമ്മളും പിന്നാലെ പോകേണ്ട ആളുകളാണ്. ആരും അറിയാതെ അട്ടപ്പാടിയില്‍ ജീവിച്ചിരുന്നയാളാണ് ഞാന്‍. എനിക്ക് സച്ചിസാറിനോട് ഒരുപാട് നന്ദിയുണ്ട്”, നഞ്ചിയമ്മ കൈരളി ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.