Viral Video: മരത്തിനു മുകളിലെ പരുന്തിന്റെ കൂട്ടില്‍ പുള്ളിപ്പുലി; വീഡിയോ വൈറല്‍

കൂറ്റന്‍ മരത്തിന്റെ ഏറ്റവു മുകളിലായാണ് കൂടുതലും പരുന്തുകള്‍ കൂടൊരുക്കാറുള്ളത്. ശത്രുക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തില്‍ കൂടൊരുക്കുന്നത്. എന്നാല്‍ അവിടെയും ശത്രുക്കള്‍ കയറിയാല്‍ എന്തു ചെയ്യും? അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സൗത്താഫ്രിക്കയിലെ(South Africa) ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. റ്റോണി ഈഗിള്‍ വിഭാഗത്തില്‍ പെട്ട പരുന്തിന്റെ കുഞ്ഞിനെയാണ് പുള്ളിപ്പുലി സാഹസികമായി പിടികൂടിയത്.

വലിയ മരത്തിന്റെ ഏറ്റവും മുകളിലായിട്ടായിരുന്നു പരുന്തിന്റെ കൂട്. വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ അലി ബ്രാഡ്ഫീല്‍ഡും ഭര്‍ത്താവുമാണ് സഫാരിക്കിടയില്‍ ഈ ദൃശ്യം കണ്ടതും ക്യാമറയില്‍ പകര്‍ത്തിയതും. സതാരയിലെ ഗുഡ്‌സാനി ഡാമിനുസമീപമാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന കാറിലുണ്ടായിരുന്നവര്‍ മരത്തിനു മുകളിലേക്ക് നോക്കുന്നത് കണ്ടാണ് ഇവരും അവിടേക്ക് ശ്രദ്ധിച്ചത്.

ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ കണ്ടത് മരത്തിനു മുകളിലുള്ള കൂട്ടില്‍ നില്‍ക്കുന്ന പുള്ളിപ്പുലിയെയാണ്. പരുന്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത പുള്ളിപ്പുലി ഏറെ പണിപ്പെട്ടാണ് ചില്ലകള്‍ക്കിടയിലൂടെ താഴേക്കിറങ്ങിയത്. താഴെച്ചാടിയ പുള്ളിപ്പുലി വായില്‍ കടിച്ചുപിടിച്ച പരുന്തിന്റെ കുഞ്ഞുമായി പുല്ലുകള്‍ക്കിടയില്‍ മറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News