2022ലെ വയോ സേവന അവാര്‍ഡ് പ്രഖ്യാപിച്ചു

വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2022 ലെ വയോസേവന പുരസ്‌കാരങ്ങൾ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു.

വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, സന്നദ്ധ സംഘടന, മെയിന്റനൻസ് ട്രിബ്യൂണൽ, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കും കായികരംഗം, കലാ സാഹിത്യ സാംസ്‌കാരിക രംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങൾക്കും ആജീവനാന്ത നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കുമായി ഒമ്പത് ഇനങ്ങളിലായാണ് വയോസേവന അവാർഡ് നൽകുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിനാണ് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News