കോൺഗ്രസ് പടിപടിയായി ബി ജെ പിയായി മാറുന്നു : സിപിഐഎം സംസ്ഥാന സെക്രെട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ

വർഗീയതയ്ക്കും തൊഴിലായ്മയ്ക്കും വിലക്കയറ്റത്തിലും എതിരെ സിപിഐഎം ബഹുജന റാലി കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ .

ഗവർണർ പെരുമാറുന്നത് ആ സ്ഥാനത്തിന് അനുസരിച്ചല്ല എന്നും
ആർഎസ്എസ് ശാഖയിലെ കുട്ടികൾ പെരുമാറുന്നതുപോലെയാണ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .

അതോടൊപ്പം കോൺഗ്രസ് പടിപടിയായി ബി ജെ പിയായി മാറുന്നു എന്നും ഇതിന് തെളിവാണ് ജോഡോ യാത്രയുടെ പോസ്റ്ററിൽ സവർക്കറും ഉൾപെട്ടത് , ഇതിനെ വെറും അബദ്ധമായി കാണാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അതോടൊപ്പം എ കെ ജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസിന്റെ ഉന്നതർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത് , അതിന്റെ ഭാഗമായിരുന്നു എ കെ ജി സെന്റർ ആക്രമണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News