ജ. പി വി ആശയും അഡ്വ. എം ആർ ശ്രീലതയും കെഎടി ജുഡീഷ്യൽ അംഗങ്ങൾ

കേരള അഡ്‌മിനിസ്‌‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ അംഗങ്ങളായി ഹൈക്കോടതി മുൻ ജഡ്‌ജി പി വി ആശ, സ്‌പെഷ്യൽ ഗവർമെന്റ്‌ പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ നിയമിച്ച്‌ രാഷ്‌ട്രപതി ഉത്തരവായി.

പി വി  ആശ (63) 2021 മെയ്‌ 31 നാണ്‌ ഹൈക്കോടതി ജഡ്‌ജിയായി വിരമിച്ചത്‌.  തൃശൂർ വിമല കോളേജിൽനിന്ന് ബിരുദവും എറണാകുളം ഗവ. ലാ കോളേജിൽനിന്ന് എൽഎൽബിയും പാസായ പി വി ആശ 1983ൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. 1996മുതൽ 2001വരെ ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ളീഡറായിരുന്നു. 2014 മേയ് 21നാണ്‌ ഹൈക്കോടതി ജഡ്ജിയായി  ചുമതലയേറ്റത്. തൃശൂർ തൃപ്രയാർ സ്വദേശിയാണ്. പൊക്കത്ത് പരേതനായ വിജയന്റെയും ഗൗരിയുടെയും മകളാണ്.

അഡ്വ. എം ആർ ശ്രീലത (54)  തിരുവനന്തപുരം ലോകോളേജിൽ നിന്നാണ്‌ നിയമബിരുദം നേടിയത്‌. കൊച്ചി സർവ്വകലാശാലയിൽ നിന്ന്‌ എൽഎൽഎം നേടിയ ശേഷം 1993ൽ കേരള ഹൈക്കോടതിയിൽ പ്രാക്‌ടീസ്‌ തുടങ്ങി. 2006ൽ സീനിയർ ഗവർമെന്റ്‌ പ്ലീഡറായും 2016 ലും 2021 ലും സ്‌പെഷ്യൽ ഗവർമെന്റ്‌ പ്ലീഡറായും നിയമിതയായി.

തിരുവല്ല മുളവന പരേതനായ പി ചന്ദ്രശേഖരൻ പിള്ളയുടെയും പല്ലന പാണ്ഡവത്ത് കെ രമാഭായിയുടെയും മകളാണ്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ ഡയറക്ടർ ഡോ. എൻ അജിത്‌ കുമാറാണ്‌ ഭർത്താവ്‌. ചെന്നൈയിൽ നിയമ വിദ്യാർത്ഥിയായ  അനന്ത്‌ ശേഖർ മകനാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News