മുതലയുടെ പുറത്ത് കയറി അഭ്യാസം; സന്ദര്‍ശകര്‍ക്ക് മുന്നില്‍ വെച്ച് ജീവനക്കാരനെ ആക്രമിച്ച് കൂറ്റന്‍ മുതല|Social Media

സന്ദര്‍ശകര്‍ക്ക് മുന്നില്‍ വെച്ച് മുതലയുടെ പുറത്ത് കയറി അഭ്യാസം കാണിച്ച ജീവനക്കാരനെ ആക്രമിച്ച് മുതല. മൃഗശാലയിലെ ജീവനക്കാരനെ 16 അടി നീളമുള്ള കൂറ്റന്‍ മുതല ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്രോക്കഡൈല്‍ ക്രീക്ക് എന്ന് പേരുള്ള മുതലഫാമിലായിരുന്നു സംഭവം.

സിയാന്‍ ലെ ക്ലൂസ് എന്ന ജീവനക്കാരനാണ് മുതലയുടെ ആക്രമണത്തിനിരയായത്. സന്ദര്‍ശകര്‍ക്കായി രണ്ട് മുതലകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയായിരുന്നു സിയാന്‍. മുതലകളുടെ സമീപത്ത് നടന്നെത്തിയ സിയാന്‍ ഹാനിബെല്‍ എന്ന് പേരുള്ള മുതലയുടെ പുറത്തു കയറിയിരുന്നു. തനിക്ക് പുറത്തു കയറിയിരുന്നുകൊണ്ട് സംസാരിക്കാനാവുന്ന ദക്ഷിണാഫ്രിക്കയിലെ ഏക മുതല ഇതാണ് എന്നു സന്ദര്‍ശകരോട് പറഞ്ഞുകൊണ്ടായിരുന്നു സിയാന്‍ പ്രകടനം കാഴ്ചവെച്ചത്. മുതലപ്പുറത്ത് ഇരുന്ന് സന്ദര്‍ശകരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് രണ്ടാമത്തെ മുതല സിയാന്റെ കാലില്‍ കടിക്കാനായി മുന്നോട്ട് എത്തി.

പെട്ടെന്നു തന്നെ സിയാന്‍ ഹാനിബലിന്റെ പുറത്തുനിന്ന് താഴെയിറങ്ങി. എന്നാല്‍ അപ്രതീക്ഷിതമായി ഹാനിബല്‍ സിയാന്റെ തുടയില്‍ കടിക്കുകയായിരുന്നു. മുതലയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇദ്ദേഹം താഴെ വീഴുകയും ചെയ്തു. പെട്ടെന്നുതന്നെ അവിടെ നിന്നും ഓടി നീങ്ങിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവം കണ്ടുനിന്ന സന്ദര്‍ശകരും പരിഭ്രാന്തിയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here