Thrissur:ആനപാപ്പാന്‍മാരാകണം, കോട്ടയത്തേക്ക് പോകുന്നു; കത്തെഴുതി വെച്ച് നാടുവിട്ട് വിദ്യാര്‍ത്ഥികള്‍

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വെച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നുകളഞ്ഞത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരിക്കുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്.

തൃശൂര്‍ പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നത്. ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News