PFI Raid:പോപ്പുലര്‍ ഫ്രണ്ട് റെയ്ഡ്; കൂടുതല്‍ അറസ്റ്റിന് സാധ്യത

(PFI)പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിര്‍ണായക രേഖകള്‍ പിടിച്ചെന്ന് എന്‍ ഐ എ(NIA). അറസ്റ്റിലായവരെ ഇന്നുമുതല്‍ ചോദ്യം ചെയ്തു തുടങ്ങും.

ഇന്നലെ രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ നടത്തിയ മിന്നല്‍ റെയ്ഡില്‍ മലയാളികളടക്കം 45 പേര്‍ അറസ്റ്റില്‍. കേരളം, ദില്ലി, യു.പി, മഹാരാഷ്ട്ര ഉള്‍പ്പടെ 15 സംസ്ഥാനങ്ങളിലായിരുന്നു ഇന്നലെ പുലര്‍ച്ചെ മുതല്‍ എന്‍.ഐ.എ റെയ്ഡ്. റെയ്ഡില്‍ ഏറ്റവും അധികം പേരെ അറസ്റ്റ് ചെയ്തത് കേരളത്തില്‍ നിന്ന്. കേരളത്തില്‍ അറസ്റ്റിലായവരില്‍ എട്ടുപേരെ ദില്ലിയിലെത്തിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നതതല യോഗം ചേര്‍ന്നു.

അതീവ രഹസ്യനീക്കത്തിനൊടുവിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെയും പ്രധാന നേതാക്കളുടെ വീടുകളിലെയും എന്‍.ഐ.എ റെയ്ഡ്. കേരളത്തിന് പുറമെ, തമിഴ്‌നാട് , ദില്ലി, യു.പി, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, തെലങ്കാന ഉള്‍പ്പടെ പതിനഞ്ച് സംസ്ഥാനങ്ങളിലും ഓരേ സമയമായിരുന്നു റെയ്ഡ്. സംസ്ഥാന സര്‍ക്കാരുകളെ പോലും അറിയിക്കാതെ കേന്ദ്ര സേനയുടെ സഹായത്തോടെ രഹസ്യമായാണ് എന്‍.ഐ.എ സംഘം എത്തിയത്. രാജ്യത്ത് 93 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ 45 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 19 പേര്‍ മലയാളികളാണ്. ദില്ലിയിലും ഹൈദരാബാദിലുമായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കേരളത്തില്‍ അറസ്റ്റിലായ പത്തൊമ്പതുപേരില്‍ എട്ടുപേര്‍ ദില്ലിയിലെ കേസില്‍ പ്രതികളാണ്. ഇവരെ ദില്ലിയിലെയത്തിച്ച് കോടതിയില്‍ ഹാജരാക്കി. തീവ്രവാദം, തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കല്‍, ആയുധ പരിശീലനം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങളെ തുടര്‍ന്നായിരുന്നു റെയ്ഡ് എന്നും എന്‍.ഐ.എ വിശദീകരിച്ചു. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയായിരുന്നു റെയ്ഡ് എന്നാണ് സൂചന. 15 സംസ്ഥാനങ്ങളില്‍ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദില്ലിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എന്‍്‌ഐ.എ ഡിജി ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. റെയ്ഡിന് പിന്നാലെ സംഘര്‍ഷ സാധ്യത മുന്നില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേം ആഭ്യന്തര മന്ത്രി നല്‍കി. വ്യാപക റെയ്ജിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കമെന്ന സൂചനകളും പുറത്തുവരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here