Azheekkodan Raghavan:അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന് അമ്പതാണ്ട്…

മാതൃകാപരമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അഴീക്കോടന്‍ രാഘവന്‍(Azheekkodan Raghavan). രാഷ്ട്രീയ എതിരാളികള്‍ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തിയും ശാരീരികമായും മാനസികമായും വേട്ടയാടിയപ്പോഴും അചഞ്ചലമായ ഇച്ഛാശക്തിയോടെ അതിനെയെല്ലാം നേരിട്ടു. അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന് അന്‍പത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ആ നിസ്വാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ജീവിതം കൂടിയാണ് വീണ്ടും ഓര്‍മ്മിക്കപ്പെടുന്നത്.

എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളെയുമെന്ന പോലെ വ്യക്തിപരമായ അധിക്ഷേപത്തിനും വേട്ടയാടലിനും ഇരയാകേണ്ടി വന്ന നേതാവായിരുന്നു അഴീക്കോടനും. അടക്കാന്‍ ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത നേതാവായിരുന്നു അഴിക്കോടനെന്ന് കേരളം അറിഞ്ഞത് ആ ധീര രക്തസാക്ഷിത്വത്തിന് ശേഷമായിരുന്നു.

പാവപ്പെട്ട തൊഴിലാളി കുടുംബത്തിലായിരുന്നു അഴീക്കോടന്റെ ജനനം. കുടുംബ പ്രാരാബ്ധം കാരണം പഠനം അഞ്ചാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. ചെറുപ്രായത്തില്‍ തന്നെ ബീഡിത്തൊഴിലാളിയായി. തീക്ഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു പാര്‍ട്ടിയുടെ സമുന്നത പദവികളിലേക്കുയര്‍ന്ന അഴീക്കോടന്റെ സമ്പാദ്യം.

തീക്ഷ്ണ സമരപോരാട്ടങ്ങള്‍ നിറഞ്ഞ അഴീക്കോടന്‍ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം കരുത്തായി ഒപ്പമുണ്ടായിരുന്നു പ്രിയ പത്‌നി മീനാക്ഷി ടീച്ചര്‍. അഴീക്കോടനെ രാഷ്ട്രീയ എതിരാളികള്‍ അരുംകൊല ചെയ്തതിന് ശേഷവും ക്മമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊര്‍ജമായി മീനാക്ഷി ടീച്ചര്‍ സമര്‍പ്പിത ജീവിതം നയിച്ചു. 2021 സെപ്തംബറിലാണ് മീനാക്ഷി ടീച്ചര്‍ വിടവാങ്ങിയത്. ഓരോ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മാതൃകയാക്കേണ്ട നിസ്വാര്‍ത്ഥ ജീവിതത്തിന് ഉടമയായിരുന്നു അഴീക്കോടന്‍ രാഘവന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News