PFI Harthal:കൊല്ലത്ത് പൊലീസിന് നേരെ അക്രമം നടത്തി ഹര്‍ത്താല്‍ അനുകൂലികള്‍

(Kollam)കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍(Harthal) അനുകൂലികള്‍ പൊലീസിനെ ബൈക്ക് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍.ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു.

ഇവരെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റണിയുടെ തലക്ക് ഗുരുതര പരുക്കേറ്റു. നിഖിലിന്റെ കാലിനാണ് പരുക്കേറ്റത്.

ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങളെ തടയുകയും കാല്‍നട യാത്രക്കാരെ ഉള്‍പ്പടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ ഇടപെട്ട പൊലീസുകാരെയാണ് അതിവേഗതയില്‍ ബൈക്കില്‍ എത്തിയ സംഘം പൊലീസിനെ അപായപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here