Ashok Gehlot: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; അശോക് ഗെലോട്ട് തന്നെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി

22 വര്‍ഷത്തിന് ശേഷം ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനം മറ്റൊരു അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. മത്സരിക്കാനില്ലെന്ന് നെഹ്‌റു കുടുംബം നിലപാടെടുത്ത സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാര്‍ത്ഥിയാകുന്നത്. എതിര്‍ത്ത് മത്സരിക്കാന്‍ ശശി തരൂരും ഒരുങ്ങുകയാണ്. ശശി തരൂര്‍ ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി വോട്ടര്‍ പട്ടിക പരിശോധിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കല്‍നാഥും മനീഷ് തിവാരിയും പത്രിക നല്‍കുമെന്ന സൂചനകളും പുറത്തുവരുന്നു. അങ്ങനെ ശക്തമായ മത്സരത്തിനുള്ള സാധ്യത തന്നെയാണ്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരണാധികാരി മധുസൂദന്‍ മിസ്ത്രി ഇന്ന് പുറത്തിറക്കി. 24 -ാം തിയതി മുതല്‍ പത്രിക സ്വീകരിക്കും. വോട്ടര്‍ പട്ടിക വിവാദം അവസാനിച്ചെന്നും, സ്ഥാനാര്‍ത്ഥികളാകുന്നവര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധനക്ക് നല്‍കുമെന്നും വരണാധികാരി മധുസൂദന്‍ മിസ്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു

അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനിടെ രാജസ്ഥാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നത്. മുഖ്യമന്ത്രി പദം രാജിവെക്കാതെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നതാണ് ഗെലോട്ടിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍.എമാരും സച്ചിന്‍ പൈലറ്റിന് എതിരാണെന്നും ഗെലോട്ട് സോണന്‍ിയാഗാന്ധിയെ അറിയിച്ചിരുന്നു. അതേസമയം സച്ചിന്‍ പൈലറ്റിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്. ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനം ഗെലോട്ടിന് അംഗീകരിക്കേണ്ടിവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തിലുള്ള ഗെലോട്ടുമായും സച്ചിന്‍ പൈലറ്റുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News