KSRTC ബസുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(Antony Raju).
അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പൊലീസ് സുരക്ഷയില്‍ സര്‍വീസ് തുടരുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
ADVERTISEMENT
PFI Hartal:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;സംസ്ഥാനത്ത് പരക്കെ അക്രമം
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍(Hartal) വ്യാപക അക്രമം. കണ്ണൂരില്‍ വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബേറുണ്ടായി. വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു.
കൊല്ലം പള്ളിമുക്കില്‍ സമരാനുകൂലികളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര പരുക്കേറ്റു. കൊച്ചി പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കുമരിച്ചന്തയില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. പോത്തന്‍കോട് മഞ്ഞമലയില്‍ കടകള്‍ക്ക് നേരെ സമരക്കാര്‍ അക്രമം അഴിച്ചുവിട്ടു.
15 പേരടങ്ങുന്ന സംഘമാണ് കട അടപ്പിക്കാനെത്തിയത്. ഇവര്‍ കടയിലെ പഴക്കുലകള്‍ അടക്കം വലിച്ചെറിഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിട്ടു.
കണ്ണൂര്‍ വളപട്ടണത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂര്‍ക്ക് പോയ ബസിന് നേര്‍ക്കാണ് അക്രമമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.