Arif Mohammad Khan: മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെ മലയാളി മാധ്യമങ്ങളെ ബഹിഷ്‌കരിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍… ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍. ദില്ലി കേരള ഹൗസില്‍ വച്ചു ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഗവര്‍ണര്‍ പ്രത്യേകം സമയം നല്‍കി.

മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടോ എന്ന് പ്രത്യേകം ചോദിച്ച ശേഷമായിരുന്നു ഗവര്‍ണറുടെ ആദ്യ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മൗനം പാലിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്.ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നും.. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കില്ലെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ വിമര്ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചത്. അതേ സമയം ആത്മാഭിമാനം ഇല്ലാത്തവരെന്ന ഗവര്‍ണറുടെ. പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകരും ചോദ്യം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News