AKG Centre attack:എ കെ ജി സെന്റര്‍ ആക്രമണം;പ്രതി ജിതിനെ കോടതിയില്‍ ഹാജരാക്കി

(AKG Centre attack)എ കെ ജി സെന്റര്‍ ആക്രമണം കേസില്‍ പ്രതി ജിതിനെ കോടതിയില്‍ ഹാജരാക്കി. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. വഞ്ചിയൂര്‍ കോടതിയിലാണ്‌
കേസ് പരിഗണിക്കുക. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും 12 മണിക്ക് കോടതി പരിഗണിക്കും കുറ്റം ചെയ്തിട്ടില്ലെന്നും ,പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എകെജി സെന്റര്‍ ബോംബാക്രമണ കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിതില്‍ പിടിയിലായതോടെ ഇനി ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.ഒരാള്‍ക്ക് മാത്രമായി ചെയ്യാവുന്ന ആക്രമണമല്ല നടന്നതെന്ന സംശയം അന്വേഷണ സംഘത്തിനുമുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി പ്രതിക്ക് അടുത്ത ബന്ധമുള്ളതിനാല്‍ നേതൃത്വവും സംശയത്തിന്റെ നിഴലിലാണ്.ഇന്ന് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ കൊടുക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News