PFI Hartal: മധ്യകേരളത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മധ്യകേരളത്തില്‍ ഭാഗികം. ഹര്‍ത്താല്‍ അനുകൂലികള്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ കല്ലെറിഞ്ഞു . എന്നാല്‍ പോലീസ് ഒരുക്കിയ കര്‍ശന സുരക്ഷയില്‍ കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി .കോട്ടയം ഈരാറ്റുപേട്ടയില്‍ അക്രമത്തിന് ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

മധ്യകേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയാനും കടകളടപ്പിക്കാനും ശ്രമിച്ചു. പോലീസ് കര്‍ശന നടപടിയിലേക്ക് കടന്നുതോടെ സ്വകാര്യവാഹനങ്ങള്‍ അടക്കം നിരത്തിലിറങ്ങി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമാസക്തരായി. ഇതോടെ പോലീസിന് ലാത്തി വീശേണ്ടിവന്നു. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം ജില്ലയില്‍ മൂന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആലുവ ഗ്യാരേജ്, മാറമ്പള്ളി, പകലമറ്റം എന്നിവിടങ്ങളിലാണ് അക്രമം ഉണ്ടായത്. ഇരുചക്ര വാഹനത്തില്‍ എത്തിയവരാണ് കല്ലെറിഞ്ഞത്.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിനും ചരക്ക് ലോറിക്കും നേരെ കല്ലേറുണ്ടായി. പെരുമ്പിലാവ്, കരുതാക്കാട്, ചാവക്കാട് എടക്കഴിയൂര്‍ എന്നിവിടങ്ങളിലും ബസ്സുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലുകള്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി റിക്കവറി വാനും സമരാനുകൂലികള്‍ തകര്‍ത്തു.

ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാന്‍ ശ്രമിച്ച 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു ആലപ്പുഴ കലവൂരില്‍ ടൂറിസ്റ്റ് ബസിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മാവേലിക്കരയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത് . കായംകുളം മൂന്നാംകുറ്റിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.

മധ്യകേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്നായി 20ലധികം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു പോലീസുരക്ഷയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും, സ്വകാര്യ ബസ്സുകള്‍ നിരത്തിലുണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News