Kozhikode: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ അഞ്ച് അംഗ സംഘം അറസ്റ്റില്‍

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ അഞ്ച് അംഗ സംഘം അറസ്റ്റില്‍. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് കോഴിക്കോട് ചേവായൂര്‍ പോലിസിന്റെ പിടിയിലായത്. ബസ്സുകളിലും ഉത്സവ പറമ്പുകളിലും കൃത്രിമമായി തിരക്കുണ്ടാക്കിയായിരുന്നു സംഘം കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കര്‍ണ്ണാടക, കേരളം,തമിഴ്‌നാട് തുടങ്ങീ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വാഹത്തില്‍ സഞ്ചരിച്ച് മോഷണം നടത്തിയിരുന്ന അംഞ്ചംഗ സംഘത്തെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസും സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടിയത്. കര്‍ണ്ണാടക സ്വദേശികളായ മുരളീ (37 വയസ്സ്), സരോജ (52 വയസ്സ്), സുമിത്ര (41വയസ്സ്), നാഗമ്മ (48വയസ്സ്), തമിഴ്‌നാട് മധുര സ്വദേശി നാരായണ (44വയസ്സ്), എന്നിവരാണ് പിടിയിലായത്. ബസ്സുകള്‍,ആരാധനാ ലയങ്ങള്‍,മാളുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കൃത്രിമമായി തിരക്കുണ്ടാക്കിയായിരുന്നു സംഘം കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മൂന്നു മാസത്തിനിടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിച്ചതോടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പ്രതികള്‍ക്കായി അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതികള്‍ കുന്ദമംഗലം ബസ്സ് സ്റ്റാന്റില്‍ നടത്തിയ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News