Sidheeq Kappan: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാപ്പനന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്നോ ജില്ലാകോടതി സെപ്റ്റംബര്‍ 29ലേക്ക് മാറ്റി.

പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകള്‍ സ്വീകരിച്ച വിദേശ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടാണ് കാപ്പനെതിരെയും ഇ.ഡി കേസെടുത്തിരിക്കുന്നത്. വിദേശത്ത് നിന്ന് ലഭിച്ച ഒന്നര കോടിയിലധികം രൂപ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും ദില്ലി കലാപത്തിനും വിനിയോഗിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രം. യു.എ.പി.എ കേസില്‍ സുപ്രീംകോടതിയില് നിന്ന് ജാമ്യം കിട്ടിയെങ്കിലും ഇ.ഡി കേസുള്ളതിനാല്‍ സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News