Kasargod: വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഐ.സി ബണ്ടാരി റോഡിലെ മാലിനിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 11 മണിയോടെയാണ് മാലിനിയുടെ വീട്ടില്‍ നിന്ന് തീയുയരുന്നതായി അയല്‍വാസികള്‍ കണ്ടത്. വീട് അകത്ത് നിന്ന് അടച്ചിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് നാട്ടുകാര്‍ അകത്ത് കടന്നത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മാലിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ഇവര്‍ ഒറ്റക്കായിരുന്നു താമസം. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിലിണ്ടറിന്റെ വാല്‍വ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News