Avatar: ‘അവതാര്‍’ ഇന്ന് വീണ്ടും തിയേറ്ററുകളില്‍ കാണാം; ഇന്ത്യയില്‍ മാത്രം വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍

ചലച്ചിത്ര നിര്‍മ്മാണത്തിന്റെ തലങ്ങള്‍ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു ജെയിംസ് കാമറൂണിന്റെ(James Cameron) ‘അവതാര്‍'(Avatar). ‘ടൈറ്റാനിക്കും’ ‘ജുറാസിക് പാര്‍ക്കും’ പോലെയുള്ള നിരവധി സിനിമകള്‍ കൊണ്ട് കാമറൂണ്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും ‘അവതാര്‍’ ലോക പ്രേക്ഷകരുടെ കാഴ്ചാ സ്വപ്നങ്ങള്‍ക്കുമപ്പുറമായിരുന്നു. ആ ദൃശ്യ വിസ്മയം തിയേറ്ററില്‍ നഷ്ടമായവര്‍ക്ക് കാമറൂണ്‍ 4കെ ദൃശ്യമികവോടെ വീണ്ടും എത്തിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരും നിറഞ്ഞ ആവേശത്തിലും ആകാംക്ഷയിലുമാണ്.

ഇന്ത്യയില്‍ നിന്ന് മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് റീ-റിലീസിന് മുമ്പേ തന്നേ വിറ്റിരിക്കുന്നത്. മാത്രമല്ല ഇന്ത്യയില്‍ അവതാറിന്റെ റീ-റിലീസ് ദേശീയ സിനിമാ ദിനത്തോട് അനുബന്ധിച്ച്, മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന മള്‍ട്ടിപ്ലക്സുകളില്‍ 75 രൂപ നിരക്കില്‍ സിനിമ ആസ്വദിക്കാനും കഴിയും.

13 വര്‍ഷം വീണ്ടും ഒരു ചിത്രം റിലീസിനെത്തുകയാണ് എന്ന പ്രത്യേകതയും ‘അവതാറി’നുണ്ട്. ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ഈ വര്‍ഷം ഡിസംബറില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. 2.84 ബില്യണ്‍ ഡോളറാണ് അവതാറിന്റെ ഇതുവരെയുള്ള കളക്ഷന്‍. റീ-റിലീസോടുകൂടി ഈ റെക്കോര്‍ഡും ചിത്രം മറികടക്കും. കാമറൂണിന്റെ ‘ടൈറ്റാനിക്കി’നെ മറികടന്നുകൊണ്ടാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി അവതാര്‍ മാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News