PFI Hartal:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;തെക്കന്‍ കേരളത്തില്‍ അക്രമാസക്തം

(PFI)പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തെക്കന്‍ കേരളത്തില്‍ അക്രമാസക്തം. കൊല്ലം പള്ളിമുക്കില്‍ പൊലീസുകാര്‍ക്ക് നേരെ വധശ്രമമുണ്ടായി. കെഎസ്ആര്‍ടിസി(KSRTC) ബസ്സുകള്‍ ജില്ലകളില്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. പ്രതികളെ കണ്ടെത്താന്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ സമാധാനപരമായിരുന്നെങ്കില്‍, പിന്നീട് ചിത്രം മാറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. തിരുവനന്തപുരത്തെ വെഞ്ഞാറമൂട് ആറ്റിങ്ങല്‍, അട്ടക്കുളങ്ങര, കിള്ളിപ്പാലം, മുടവൂര്‍പ്പാറ, കാട്ടാക്കട തുടങ്ങി വിവിധയിടങ്ങളില്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മുടവൂര്‍പ്പാറയില്‍ ടിപ്പര്‍ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍, ഡ്രൈവര്‍ക്ക് പരിക്കേറ്റു. പോത്തന്‍കോട് മഞ്ഞമലയില്‍ കട ബലം പ്രയോഗിച്ച് അടപ്പിക്കുകയും, സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. പാറശാലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തകര്‍ത്തതോടെ, കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു.

കൊല്ലം പള്ളിമുക്കില്‍ പൊലീസിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ
സിപിഒ ആന്റണി, എ ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്ക്.പത്തനംതിട്ടയിലും കെഎസ്ആര്‍ടിസി ബസുകള്‍ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. കോന്നിയിലും പന്തളത്തുമെല്ലാം ബസ്സുകളുടെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു.

വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച ബൈക്കുകളില്‍ എത്തിയവരാണ് പലയിടങ്ങളിലും കല്ലേറ് നടത്തിയത്. ഇവരെ കണ്ടെത്താന്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ ആരോപിച്ച്, ഹര്‍ത്താലിന്റെ പേരില്‍ പൊതുജനങ്ങളെ വേട്ടയാടുകയാണ് പോപ്പുലര്‍ ഫ്രണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News